മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് കിലോയോളം തൂക്കമുള്ള ചക്കയാണ് വീണത്.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സംഭവം; സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി

ENGLISH SUMMARY: A nine-year-old girl died after a jackfruit fell on her head. The incident took place in Kottakkal, Malappuram. The deceased is Ayesha Thasni, the daughter of Kunjalavi, a native of Chankuvetty. The child was playing in the yard when the jackfruit fell on her head. The child was taken to Kottakkal Hospital immediately after the accident, but her life could not be saved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News