ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു.

ALSO READ:‘തുടരെ വെടിയുതിർക്കാൻ കഴിയുന്ന തോക്ക് നോക്കി വാങ്ങി, പൊലീസെത്തും മുൻപ് ജീവനൊടുക്കാൻ പദ്ധതി : തിരുവനന്തപുരത്തെ വെടിവെയ്പ്പ് കേസിൽ പ്രതിയുടെ മൊഴി

കൊല്ലം പന്മന സ്വദേശി നിയാസ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു. കൊല്ലം പന്മനയിലെ വീട്ടില്‍ നിന്നുമാണ് നിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

ALSO READ:വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടിലധികം തവണ നിയാസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News