മലപ്പുറത്ത് 18കാരി തൂങ്ങിമരിച്ച നിലയില്‍; ആണ്‍ സുഹൃത്ത് കൈ ഞെരമ്പ് മുറിച്ച് ആശുപത്രിയില്‍

മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ആണ്‍ സുഹൃത്ത് സജീര്‍ (19) കൈ ഞെരമ്പ് മുറിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷമാണ് യുവാവിന്റെ ആത്മഹത്യശ്രമം. ഇരുവരും അയല്‍വാസികളാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

Also Read : വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ച് കയറി; ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വിഷ്ണുജയുടെ ആത്മഹത്യ; പ്രതി പ്രബിൻ റിമാൻഡിൽ

മലപ്പുറം എളങ്കൂരിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഭർത്താവ് പ്രബിൻ റിമാൻഡിൽ. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു മഞ്ചേരി എളങ്കൂർ സ്വദേശി പ്രഭിനുമായുള്ള വിഷ്ണുജയുടെ വിവാഹം.

ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് പോലിസ് അന്വേഷണം തുടങ്ങിയത്. വിഷ്ണുജ കൂടിയ പീഡനത്തിനിരയായതായി വ്യക്തമായതോടെയാണ് ഭർത്താവ് പ്രബിനെ അറസ്റ്റ് ചെയ്തത്. അമ്മയുടെ മുമ്പിൽ വെച്ചും മർദിച്ചു. പുറത്തു പറയാതിരിക്കാൻ വാട്‌സാപ് സന്ദേശങ്ങൾ ചോർത്തി. ഭീഷണിയും തുടർന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചുവെന്നും സുഹൃത്തിന്റെ വെളിപ്പെടുത്തലിലുണ്ട്. വാട്ട്‌സ് ആപ്പ് മെസേജുകളും ഭര്‍ത്താവ് പ്രബിന്‍ പരിശോധിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ പുറത്തു പറയാനായില്ല. അതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഉപദേശിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News