എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു, ലഹരി ഉപയോഗിച്ചിരുന്നുവെന്ന് മൊഴി

കോഴിക്കോട് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് മൊഴി. ഞായറാഴ്ച്ചയാണ് കുന്ദമംഗലം സ്വദേശിനിയായ എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് എത്തിയപ്പോഴാണ് താൻ ലഹരിക്കടിമയാണെന്ന വിവരം കുട്ടി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ഒരുവർഷത്തോളമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് കുട്ടിയുടെ മൊഴി. സുഹൃത്തുക്കളും സ്കൂളിന്പുറത്തു നിന്നുള്ളവരുമാണ് ലഹരി നാൽകിയതെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത് കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News