
ഉത്തര്‍പ്രദേശില്‍ യുവതി തന്റെ കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയതായി പരാതി. ഖലീലാബാദ് കോട്വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാണ് സംഭവം. കോട്വാലിയിലെ ജംഗിള്‍ കാലയില്‍ താമസിക്കുന്ന 19കാരനായ വികാസിന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു.
നിഷാദ് തിങ്കളാഴ്ച അയല്‍വാസിയായ മുഷാര ഗ്രാമത്തില്‍ നിന്നുള്ള കാമുകിയെ കാണാന്‍ എത്തിയിരുന്നു. ഇയാള്‍ കാമുകിയുടെ വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. ഒടുവില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതാണ് പ്രകോപനത്തിന് കാരണമായത്.
തര്‍ക്കത്തിന് പിന്നാലെ യുവതി വികാസിന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവതി, വികാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണത്തിന് പിന്നാലെ രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ക്ക് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here