
എല്ലാവരും വീട്ടിലെ അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലായിരിക്കാം. എന്നാൽ ഇത് കാരണം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഗ്ലാസ് ജാറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ആരോഗ്യത്തിന് കൂടുതൽ നല്ലതാണെന്നാണ് വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. കാരണം രാസപ്രവർത്തനങ്ങൾ സംഭവിക്കാൻ ഇടയുള്ള വസ്തുക്കളാണ് പുളി.
പഞ്ചസാര, ഉപ്പ് മുതലായവ. ഇവ പ്ലാസ്റ്റിക് പാത്രത്തിലാകുമ്പോൾ കൂടുതൽ പെട്ടെന്ന് രാസപ്രവർത്തനം നടക്കുന്നു. അതിന് പരിഹാരമാണ് ഗ്ലാസ് ജാറുകൾ. ഗ്ലാസ് രാസപ്രവർത്തനം നടക്കാത്ത വസ്തുവാണ്. പ്ലാസ്റ്റിക് സൂര്യ പ്രകാശം ഈർപ്പം എന്നിവയും അതിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളുമായി ചേർന്നും രാസപ്രവർത്തനത്തിൽ ഏർപ്പെടും ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വഴി തെളിക്കുക.
Also read: നേത്ര സംരക്ഷണത്തിന് ഈ പഴവർഗങ്ങൾ ഗുണം ചെയ്യും
താരതമ്യേന ഭക്ഷണ പദാർഥങ്ങളെ ഈർപ്പത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നതാണ് ഗ്ലാസ് ജാറുകൾ. കൂടാതെ നിറം മങ്ങാതേയും നശിച്ചു പോകാതേയും ദീർഘനാൾ ഉപയോഗിക്കുയും ചെയ്യാം. ഗ്ലാസ് പരിസ്ഥിതിക്ക് കൂടുതൽ ദോഷമുണ്ടാക്കുന്നില്ലെന്നതും ഗുണമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

