പഞ്ചാബ് കിങ്സ് വീണ്ടും പരുക്കിൻ്റെ പിടിയിൽ; മാക്സ്‌വെൽ ഐ പി എല്ലിൽ നിന്ന് പുറത്ത്

glenn-maxwell-injury-pbks

പഞ്ചാബ് കിങ്സിന് തിരിച്ചടിയായി ഓൾറൗണ്ടർ ഗ്ലെന്‍ മാകസ്‌വെല്ലിന്റെ പരുക്ക്. വിരലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ഐ പി എല്ലിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഇതോടെ അദ്ദേഹം ഐ പി എല്ലിൽ നിന്ന് പുറത്തായി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർക്ക് പരുക്കേറ്റത്. ഇത്തവണ അദ്ദേഹം ഫോം കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെ പരുക്കേറ്റ് പുറത്തുമായി. 4.2 കോടി രൂപയാണ് മാകസ്‌വെല്ലിന് വേണ്ടി പഞ്ചാബ് മുടക്കിയത്. സീസണില്‍ മികച്ച ഫോമിലാണ് പഞ്ചാബ്. പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ടീം.

Read Also: വൈഭവം ആവർത്തിച്ചില്ല; മുംബൈയോട് 100 റൺസിന് പരാജയപ്പെട്ട് രാജസ്ഥാൻ ഐ പി എല്ലിൽ നിന്ന് പുറത്ത്

ഏഴ് മത്സരങ്ങളില്‍ നിന്ന് ആകെ 48 റണ്‍സും നാല് വിക്കറ്റും ആണ് അദ്ദേഹം ആകെ നേടിയത്. നേരത്തേ ന്യൂസിലൻഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണും പഞ്ചാബ് നിരയില്‍ പരുക്കേറ്റ് പുറത്തായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിന് മുന്‍പ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പരുക്ക് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മാകസ്‌വെല്ലിന്റെ പകരക്കാരനെ പഞ്ചാബ് കണ്ടെത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News