
ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്‍ ഒ സി ഹാജരാക്കിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന് എന്‍ ഒ സി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മിഹിറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
നേരത്തെ തൃപ്പുണിത്തുറയിലെ വിദ്യാര്‍ത്ഥി മിഹിറിന്റെ മരണത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി മിഹിറിന്റെ അമ്മ. സ്‌കൂളിന്റെ നിയമമനുസരിച്ച് ഡീബാര്‍ ചെയ്യുമെന്ന് കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി മിഹിറിന്റെ അമ്മ ആരോപിച്ചു.
‘മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുത്’ എന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് പറഞ്ഞിരിക്കുന്നതെന്ന് മിഹിറിന്റെ അമ്മ പറഞ്ഞു. എന്നാല്‍ ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് തുറന്ന് പറയണമെന്ന് അമ്മ രജ്ന ആവശ്യപ്പെട്ടു.
റാഗിംഗിനെ തുടര്‍ന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. മിഹിറിന്റെ രക്ഷിതാക്കള്‍ പോലീസിന് കൈമാറിയ പരാതിയിലാണ് ക്രൂരമായ റാഗിങ്ങിനെ കുറിച്ച് പുറംലോകം അറിയുന്നത്.
Also Read : ഇരുചക്രവാഹന തട്ടിപ്പ്; അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെ കോതമംഗലം പൊലീസും കേസെടുത്തു
സ്‌കൂളില്‍ വെച്ചും, സ്‌കൂള്‍ ബസില്‍ വെച്ചും മകന്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here