ഒരു മാസം നീണ്ടുനിന്ന ഒന്നാമത് സംസ്ഥാന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് സമാപനം

ഒരു മാസം നീണ്ടുനിന്ന ഒന്നാമത് സംസ്ഥാന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ സമാപിച്ചു. സമാപന ദിവസമായ ഇന്നലെയും വിദ്യാര്‍ഥികളടക്കമുള്ളവർ ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഫെസ്റ്റിവൽ കാണാനെത്തി. ഒരുമാസം നീണ്ടു നിന്ന ഒന്നാമത് സംസ്ഥാന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലൈനാണ് തോന്നക്കലിൽ സമാപനമായാത്. സമാപന ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഫെസ്റ്റിവൽ കാണാനെത്തി.

ALSO READ: മിഷൻ ബേലൂർ മഖ്ന; ഡോ. അരുൺ സക്കറിയ ദൗത്യത്തിന്റെ ഭാഗമാകും

എച്ച്എംഎസ് ബിഗിള്‍ കപ്പലിന്റെ മാതൃകയും ദിനോസറിന്റെ അസ്ഥികൂട മാതൃകയും മ്യൂസിയം ഓഫ് ദ മൂണും, മാര്‍സും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള ടൈം ട്രാവലും അദ്ദേഹം നടന്നു കണ്ടു. ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.ഒരു ലക്ഷത്തിലധികം പേരാണ് ഫെസ്റ്റിവലിന്റെ ഭാഗമായത്. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും സയൻസ് ഫെസ്റ്റിവൽ ശ്രദ്ധേയമായി.

ALSO READ: മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here