ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം; എൻ ഐ ടി അധ്യാപിക ചോദ്യം ചെയ്യലിന് ഹാജരായില്ല

ഗോഡ്സെയെ പ്രകീർത്തിച്ച സംഭവത്തിൽ എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ല എന്നറിയിക്കുകയായിരുന്നു.കുന്ദമംഗലം പൊലിസാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടിസ് നൽകിയത്. രാവിലെ 11 മണിയോടെ കുന്ദമംഗലം പൊലിനിനു മുമ്പാകെ ഹാജരാവാനാണ് എൻ ഐ ടി യിലെ അധ്യാപിക ഷൈജ ആണ്ടവന് പൊലീസ്
നൽകിയ നോട്ടിസ്.

ALSO READ: മഹാരാഷ്ട്ര മുൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ

എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാവാൻ കഴിയില്ല എന്ന് അധ്യാപിക പൊലിസിനെ അറിയിക്കുകയായിരുന്നു.3 ദിവസത്തേക്കാണ് സാവകാശം ചോദിച്ചത്.രണ്ട് മണിക്കൂറിലധികം ഷൈജ ആണ്ടവനെ കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു.എന്നാൽ ഗോഡ്സെ അനുകൂല പരാമർശത്തിൽ വ്യക്തമായ മറുപടി ഇവർ നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും ഹാജരാവാൻ നോട്ടിസ് നൽകിയത്. എസ് എഫ് ഐ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ALSO READ: തോക്കുവില്‍പന തകൃതി; ഫേസ്ബുക്കിലൂടെ ഓര്‍ഡര്‍ ചെയ്യാം, ഒപ്പം ഹോം ഡെലിവറിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News