ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം

eduaction

നഴ്സിങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണാവസരം ഒരുക്കുകയാണ് കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും ഹെൽത്ത് സർവീസ് ഡയറക്ടറേറ്റും. ജി.എൻ.എം, എ.എൻ.എം തുടങ്ങിയ നഴ്സിംഗ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ മാസം 23 വരെ അപേക്ഷ സമർപ്പിക്കാം. മൂന്ന് വർഷത്തെ പഠനവും അതിനുശേഷം ആറു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടെയാണ് ഈ കോഴ്സിലുള്ളത്.

ALSO READ:ഏഴാം ക്ലാസ് മതി; സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പറാവാൻ അവസരം

അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മെഡിക്കൽ-സർജിക്കൽ നഴ്സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, മിഡ്‌വൈഫറി തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗികവും തിയറിറ്റിക്കലുമായ അറിവ് ഈ കോഴ്സിലൂടെ ലഭിക്കുന്നു. കൂടാതെ എ.എൻ.എം ( ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യ സംരക്ഷണവും മാതൃ-ശിശു പരിചരണവും നൽകുന്നു) കോഴ്സിന് രണ്ട് വർഷമാണ് കാലാവധി. ആശുപത്രികൾ, ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ് സൂപ്പർവൈസർ, നഴ്സിങ് എഡ്യൂക്കേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News