ശമ്പളം നൽകിയില്ല; ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും കൂട്ടത്തോടെ രാജിവെക്കാൻ ജീവനക്കാർ

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇപ്പോഴിതാ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കവേ ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ശമ്പളം നൽകാത്തതിനാലാണ് പലരും രാജിവയ്ക്കാൻ തയ്യാറാകുന്നത് എന്നാണ് വിവരം. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല . ഇതോടെ ജീവനക്കാർ മറ്റ് മേഖലകളിൽ ജോലി നോക്കാൻ തുടങ്ങി. 30 പൈലറ്റുമാരും 50 ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്ന 150 ഓളം ജീവനക്കാർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവ് അറിയിച്ചു.

also read: ശമ്പളം നൽകിയില്ല; ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും കൂട്ടത്തോടെ രാജിവെക്കാൻ ജീവനക്കാർ

2022 സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ വാർഷിക നഷ്ടം രേഖപ്പെടുത്തിയതിന് ശേഷം പാപ്പരത്ത നടപടി നേരിടുന്ന എയർലൈൻ ഫണ്ട് സ്വരൂപിക്കാൻ ബുദ്ധിമുട്ടുകയാണ്. പാപ്പരത്ത പരിഹാര നടപടികളുടെ സാഹചര്യത്തിൽ ഗോ ഫസ്റ്റിന്റെ സാമ്പത്തിക ബാധ്യതകൾക്കും ആസ്തി കൈമാറ്റത്തിനും മൊറട്ടോറിയം പ്രാബല്യത്തിൽ ഉള്ളതിനാൽ, ഇതിനകം ഇടപാടുകാരായവർക്ക് പാട്ടത്തിനെടുത്ത വിമാനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും തിരികെ എടുക്കാനും കഴിയില്ല. ഡി ജി സി എ യുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് പാട്ടക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

also read:‘ആരെയും അനുകരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ല’; കിങ് ഓഫ് കൊത്തക്ക് പുഷ്‌പയുമായി സാമ്യം; മറുപടിയുമായി ദുൽഖർ

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മേയ് മൂന്നാം തീയ്യതിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. 11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News