റണ്‍വേയില്‍ തെരുവുനായ :യാത്രക്കാരുമായി വിമാനം ബംഗളരൂവിലേക്ക് തിരികെ പറന്നു

തെരുവുനായയെ റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് ഗോവയിലെ വിമാനത്താവളത്തില്‍ ഇറക്കാതെ വിസ്താര വിമാനം ബംഗളൂരുവിലേക്ക് തിരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നായയെ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് പൈലറ്റിനോട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പൈലറ്റ് വിമാനം ബംഗളരൂവിലേക്ക് തിരിക്കുകയായിരുന്നു.

ALSO READകോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; പാലോട് രവിയെ പുറത്താക്കാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനുമുന്നിൽ പോസ്റ്റർ പ്രചാരണം

ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ബംഗളൂരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്കുള്ള സമയം. അതേസമയത്തിനുള്ളില്‍ തന്നെ പൈലറ്റ് യാത്രക്കാരെ ഗോവ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും റണ്‍വേയില്‍ നായയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരികെ പറത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് കയറിയ യാത്രക്കാര്‍ എത്തിയത് അഞ്ച് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞ ശേഷമാണ്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ALSO READതിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു

ഇന്നലെ ഉച്ചക്ക് 12.55ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിയോടെ തിരിച്ചെത്തിയതായും വൈകീട്ട് 4.55ന് പുറപ്പെട്ട വിമാനം വൈകീട്ട് 6.15ന് ഗോവയിലെത്തിയതായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഗോവ വിമാനത്താവളത്തിലെ റണ്‍വേ നിയന്ത്രണത്തെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന്എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News