‘പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയി’, സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: സംഭവം ഗോവയിൽ

പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയതിന് സുഹൃത്തിനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഗോവയിലാണ് സംഭവം. 34 കാരനായ അലക്സ് കുട്ടീഞ്ഞോ ആണ് സ്വന്തം സുഹൃത്തിനെ മദ്യക്കുപ്പിയുടെ പേരിൽ കൊലപ്പെടുത്തിയത്.

ALSO READ: ‘വീണ്ടെടുപ്പിന്റെ പാതയിൽ കരുവന്നൂർ ബാങ്ക്’, 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി, പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു

പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സന്ഹിത (ബിഎൻഎസ്) പ്രകാരമാണ് അലക്‌സ് കുട്ടീഞ്ഞോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. പാർട്ടി കഴിഞ്ഞ് മിച്ചം വന്ന മദ്യക്കുപ്പി എടുത്തുകൊണ്ടുപോയതിന് സുഹൃത്ത് ലയണൽ ലോബോയെ (32)യാണ് ഇയാൾ കൊലപ്പെടുത്തിയത്.

ALSO READ: ‘വന്ദേ ഭാരത് അല്ല ഇത് വാട്ടർ ഭാരത്’, യാത്രക്കാരെ വലച്ച് ചോർച്ച, പരാതികൾ നിരവധി; വീഡിയോ വൈറലാകുന്നു

ലോബോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി കോർട്ടലിം ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന സ്ഥലത്ത് വെച്ചാണ് പൊലീസ് കണ്ടെടുത്തത്. വെർണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം, യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇതേ സഥലത്ത് ഒരു പാർട്ടി നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News