അമിതവേ​ഗത്തിലെത്തിയ മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുകയറി അപകടം; ഇരുപത്തിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം

GOA MINI COOPER ACCIDENT WOMEN DIED

മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുകയറി 23കാരി മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ ദീക്ഷ പർവാദ്കർ ആണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഡി. അരുൺകുമാറിന് (26) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പനാജിയിലെ ബാംബോലിം-ഡോണ പോള റോഡിൽ, മണിപ്പാൽ ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം സംഭവിച്ചത്. അതിവേഗത്തിലെത്തിയ മിനി കൂപ്പർ കൺവെർട്ടിബിൾ കാർ ബൈക്കിലിടിച്ചക്കുകയായിരുന്നു.

ഗോവയിലെ പ്രമുഖ ബിസിനസുകാരനായ ആൻഡ്രൂ ഡയസിന്റെ മകൻ ഡാരിയസ് ഡയസ് (21) ആണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ദീക്ഷയും അരുൺകുമാറും. കാർ ഇടിച്ച ആഘാതത്തിൽ ബൈക്ക് ഏകദേശം 50 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്.

ALSO READ: ഹരിയാന സീറ്റ് കോഴ: ഉത്തരമില്ലാതെ കോൺ​ഗ്രസ്; ദേശീയ തലത്തിലും ചർച്ചകൾ ആളിപ്പടരുന്നു

പുതുതായി വാങ്ങിയ മിനി കൂപ്പറിന് താൽക്കാലിക നമ്പർ പ്ലേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 106 പ്രകാരം പോലീസ് കേസെടുത്തു. എന്നാൽ അന്വേഷണത്തിൽ സുതാര്യതയില്ലെന്നും പോലീസ് വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ദീക്ഷയുടെ കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News