കലിംഗ സൂപ്പർ കപ്പിൽ സെമി സാധ്യത ഉറപ്പിച്ച് ഗോവയും ഒഡിഷയും

കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ സെമി സാധ്യത ഉറപ്പിച്ച് തുടർച്ചയായ രണ്ടാംജയത്തോടെ എഫ്‌സി ഗോവയും ഒഡിഷ എഫ്സിയും. ഒരു ഗോളിനാണ്‌ ബംഗളൂരു എഫ്‌സിയെ ഗോവ തോൽപ്പിച്ചത്‌. നിലവിലെ ചാമ്പ്യൻമാരാണ് ഒഡിഷ എഫ്സി. ഇന്റർ കാശിയെ മൂന്ന് ഗോളിനാണ് ഒഡിഷ തോൽപ്പിച്ചത്.

ALSO READ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌; നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തി ജൊകോവിച്ച്‌ മൂന്നാംറൗണ്ടിൽ

ഇതോടെ ഗ്രൂപ്പ്‌ ഡിയിൽ രണ്ട്‌ കളിയും ജയിച്ച ഇരുടീമുകൾക്കും ആറ്‌ പോയിന്റായി. ഗോൾശരാശരിയിൽ ഒന്നാമതാണ്‌ ഒഡിഷ. ഇരുടീമുകളും 22ന് ഏറ്റുമുട്ടും. ജയിക്കുന്നവർ സെമിയിലെത്തും. ഇപ്പോൾ പുറത്തായ ബംഗളൂരുവും ഇന്റർ കാശിയും നിലവിലെ റണ്ണപ്പർമാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News