
സംസ്ഥാനത്തെ സഹകരണ മേഖലയെ പൊതുവിലും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വര്‍ഷക്കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനായി ഗോവ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നുള്ള സംഘം കേരള ബാങ്ക് സന്ദര്‍ശിച്ചു.
ഗോവ സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ ശ്രീ. ഉല്ലാസ് ബി ഫാല്‍ ദേശായിയുടെ നേതൃത്വത്തിലുള്ള 14-അംഗ സംഘമാണ് ബാങ്ക് സന്ദര്‍ശിച്ചത്. ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ പാണ്ഡുരംഗ് എന്‍ കുര്‍ത്തികര്‍, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അനന്ദ് എം ചോദങ്കര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ALSO READ: മത്സ്യമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക: സിപിഐഎം സംസ്ഥാന സമ്മേളനം
കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, ജനറല്‍ മാനേജര്‍ ഡോ: ആര്‍. ശിവകുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ സഹകരണ, ബാങ്കിംഗ് മേഖലകളില്‍ രണ്ടു ബാങ്കുകളെയും ബാധിക്കുന്ന വിഷയങ്ങളില്‍ പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. കരകുളം സര്‍വീസ് സഹകരണ ബാങ്ക്, പെരുങ്ങുഴി കയര്‍ വ്യവസായ സംഘം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here