ഇനി മുതൽ ഗോവ വന്ദേഭാരത്‌ കണ്ണൂരിലേക്കും ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും

ഗോവ മുതൽ മംഗളൂരുവരെയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കണ്ണൂരിലേക്കും കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും നീട്ടി. ഉടൻ തന്നെ ഉത്തരവുണ്ടാകും.

വന്ദേഭാരത്‌ മംഗളൂരുവിൽ നിന്ന് രാവിലെ 8.30ന് എട്ട് കോച്ചുകളുമായി സർവീസ് തുടങ്ങി. സർവീസ് ക്രമീകരിച്ചിരുന്നത്‌ 1.15ന് ഗോവയിലും തിരിച്ച് ഗോവയിൽനിന്ന് വൈകിട്ട് 6.10ന് തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലുമെത്തുന്ന രീതിയിലാണ്. കണ്ണൂരിലേക്കുകൂടി നീട്ടുന്നത്‌ ഈ ട്രെയിനാണ്‌. ഈ ട്രെയിനിന്റെ സമയക്രമവും സ്‌റ്റോപ്പുകളും ഉടൻ തന്നെ നിശ്‌ചയിക്കും.

കോഴിക്കോട്ടേക്ക്‌ നീട്ടിയത്‌ കണ്ണൂർവരെ സർവീസ്‌ നടത്തിയിരുന്ന കെഎസ്‌ആർ ബംഗളൂരു 16511 നമ്പർ ട്രെയിനാണ്‌. ഈ ട്രെയിനിന് സ്‌റ്റോപ്പുണ്ടാവുക തലശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്. രാത്രി 9.35ന്‌ ബംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പകൽ 11ന്‌ കണ്ണൂരും 12.40ന്‌ കോഴിക്കോടുമെത്തും. 16511 നമ്പർ ട്രെയിൻ വൈകിട്ട്‌ 3.30ന്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.35ന്‌ ബംഗളൂരുവിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News