സൂക്ഷിച്ചു നോക്കിക്കേ ! ‘ഗോളിലെ’ ആ കൊച്ചു പയ്യനെ മറന്നോ നിങ്ങൾ ?

GOAL SIVA

നമ്മുടെ കുട്ടികാലത്തൊക്കെ ടിവിയിൽ കണ്ടിരുന്ന ആ സിനിമ നിങ്ങൾക്ക് ഓർമ്മയുണ്ടോ ? കമൽ സംവിധാനം ചെയ്ത ‘​ഗോൾ’ ? ഫുട്ബോൾ പ്രേമിയായെത്തിയ രാഹുൽ എന്ന കൊച്ചു പയ്യനെ മലയാളികൾ ഇന്നും ഓർകുന്നുണ്ട്. ചിത്രത്തിലെ പാട്ടിനു ഇന്നും വലിയ ഒരു ആരാധക കൂട്ടായ്മ തന്നെയുണ്ട്. ആ കുട്ടി ഇപ്പോൾ എവിടെ ആണെന്ന് നിങ്ങൾക്ക് അറിയാമോ ? കുട്ടി ഇപ്പോൾ വളർന്ന ബ്രിട്ടീഷ്- ചലച്ചിത്ര രം​ഗത്തെ വലിയൊരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ശിവ റായ്‌ചന്ദാനിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

ഗോളിൽ ശിവയുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് മലയാളി താരം ഗണപതി ആയിരുന്നു. ഗോളിന് ശേഷം മലയാള സിനിമകളിലൊന്നും കാണാതിരുന്ന ശിവ പൈൻ കണ്ടത് രാജ്യാന്തരതലത്തിൽ തന്നെ അറിയപ്പെടുന്ന സംവിധായകനും നടനും എഴുത്തുകാരനുമൊക്കെ ആയിട്ടാണ്.

ALSO READ: ‘ഫോട്ടോസ് എടുക്കുന്നത് നിർത്തി, മുഖത്ത് കുറേ മാറ്റങ്ങൾ വന്നു’; അവസ്ഥ തുറന്നുപറഞ്ഞ് നടി ജ്യോതി കൃഷ്ണ

റസീലിയൻസ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായൊരു നിർമാണക്കമ്പനിയും താരത്തിനുണ്ട്. താനൊരു നോൺ- ബൈനറി വ്യക്തിത്വമാണെന്ന് ശിവ തുറന്നു പറഞ്ഞിരുന്നു. ലിം​ഗസമത്വത്തിനായും ക്വീർ സമൂഹത്തിന്റെ അവകാശങ്ങളെയും മുൻ നിർത്തി ശിവ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധനേടുന്നുണ്ട്.

ശിവ സംവിധാനം ചെയ്ത ‘ക്വീർ പരിവാർ’ എന്ന ചിത്രം ഐറിസ് പ്രൈസ് നേടുകയും ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്‌സിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ‘ഓൾവേയ്സ് ആസിഫ’ എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ നോമിനേഷൻ ലഭിച്ചതും നേട്ടമാണ്. താരം ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ്’ ഷോയുടെ സെമി ഫൈനലിലും എത്തിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭരായ 10 യുവ കലാകാരന്മാരിൽ ഒരാളായാണ് ആറ്റിറ്റ്യൂഡ് മാഗസിൻ സിവയെ തെരഞ്ഞെടുത്തത് 2021ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ലും ചെറിയൊരു വേഷത്തിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News