വന്ദേഭാരത് തട്ടി ആടുകള്‍ ചത്തു, അയോധ്യയില്‍ ഖൊരഗ്പുർ–ലക്നൗ എക്സ്പ്രസിന് നേരെ കല്ലേറ്

വന്ദേഭാരത് എക്സ്പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിൽ ഖൊരഗ്പുർ–ലക്നൗ എക്സ്പ്രസിന് നേരെ കല്ലേറ്. ജൂലൈ 9ന് നടന്ന സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നൻഹു പാസ്വാൻ മക്കളായ അജയ് വിജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. പാളത്തില്‍ നിന്ന ആറ് ആടുകളാണ് ട്രെയിൻ തട്ടി ചത്തത്.

ALSO READ: ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപയുടെ കെട്ടുകള്‍ വരെ, പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു

അയോധ്യക്കു സമീപം ഒരുകൂട്ടം ആളുകൾ വന്ദേഭാരത് ട്രെയിനിനു കല്ലെറിയുകയായിരുന്നു. റൗനഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറിൽ രണ്ടുകോച്ചുകളിലെ വിന്റോയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ആർപിഎഫ് ഇൻസ്പെക്ടർ സോനുകുമാർ സിങ് അറിയിച്ചു.

ALSO READ: രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണം; ഉഡുപ്പിയില്‍ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here