ഹോട്ടൽ രുചിയിൽ വീട്ടിലുണ്ടാക്കാം കിടിലൻ ഗോപി മഞ്ചൂരിയന്‍

വെജിറ്റേറിയൻ ഇഷ്ട്ടപ്പെടുന്നവർക്കും നോൺ വെജിറ്റേറിയൻ ഇഷ്ട്ടപ്പെടുന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന വിഭവമാണ് ഗോപി മഞ്ചൂരിയന്‍. നോൺ വെജ് വിഭവങ്ങളെ വെല്ലുന്ന ഒരു വിഭവം കൂടിയാണ് ഗോപി മഞ്ചൂരിയന്‍. ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ഗോപി മഞ്ചൂരിയന്‍ വീട്ടിലുണ്ടാക്കാം.

ആവശ്യ സാധനങ്ങൾ

കോളി ഫ്ളവര്‍ -1 ചെറുത്

സവാള – 2 എണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)

പച്ചമുളക് – 6 എണ്ണം (വട്ടത്തില്‍ അരിഞ്ഞത് )

വെളുത്തുളളി – 2 ടേബിള്‍സ്പൂണ്‍ (ചെറുതായി നുറുക്കിയത് )

ഇഞ്ചി – 1പീസ് (ചെറുതായി അരിഞ്ഞത്)

കാപ്സിക്കം – 1 എണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)

കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്

മൈദ -കാല്‍ കപ്പ്

സോയ സോസ് – 2 ടേബിള്‍സ്പൂണ്‍

റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി -1 സ്പൂണ്‍

പഞ്ചസാര -1 സ്പൂണ്‍

ഉപ്പ് , എണ്ണ -ആവശ്യത്തിന്

വെളളം -1 കപ്പ്

തയാറാക്കുന്ന വിധം
കോണ്‍ ഫ്ളവര്‍ , മൈദ ,ഉപ്പ് എന്നിവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കുക . കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കം ചേര്‍ത്ത് പച്ച ചുവ മാറുന്നത് വരെ വഴറ്റുക. അതിനുശേഷം സോയ സോസ് ചേർക്കുകകൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക. ഇതിലേക്ക് കുരുമുളക് പൊടി പഞ്ചസാര ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഗ്രേവി നല്ല കട്ടിയാവാന്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News