‘എന്റെ ജനനം ജൈവീകമല്ല, ദൈവമാണ് എന്നെ അയച്ചതെന്ന് മോദി’, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന പൊട്ടത്തരങ്ങൾ എന്ന് സോഷ്യൽ മീഡിയ

തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് നേരെ വിമർശനം ശക്തമാകുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത പരാമർശം മോദി നടത്തിയത്.

ALSO READ: ‘മതങ്ങളെ ബഹുമാനിക്കുന്നു എന്ന വാദം പൊളിയുന്നു’, ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ

‘എന്റെ അമ്മ ജീവിച്ചിരിക്കുന്നത് വരെയായിരുന്നു എന്റെ ജനനം ജൈവീകമായി നടന്നതാണെന്ന് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മയുടെ വിയോഗത്തിന് ശേഷം എനിക്കുണ്ടായ നിരവധി അനുഭവങ്ങൾ നോക്കിയപ്പോൾ എന്നെ ദൈവം അയച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നിൽ ഉൾക്കൊള്ളുന്ന ഊർജ്ജം സാധാരണ മനുഷ്യരിൽ ഉണ്ടാവില്ല. ഇത് ദൈവീകമായ ശക്തിയാണ്,’ എന്നായിരുന്നു മോദിയുടെ പരാമർശം.

ALSO READ: ‘കല്യാണ വേദിയിൽ വെച്ച് ബലം പ്രയോഗിച്ച്‌ ഉമ്മവെച്ചു’, വടിയെടുത്ത് വരനെ തല്ലിച്ചതച്ച് വധുവിന്റെ വീട്ടുകാർ; സംഭവം യുപിയിൽ

വലിയ വിമർശനമാണ് ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന പൊട്ടത്തരങ്ങൾ എന്നാണ് സോഷ്യൽ മീഡിയ ഈ വാചകങ്ങളെ വിലയിരുത്തിയത്. ഇത് ഒരു പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്നും, ഇത്തരത്തിലുള്ള പൊട്ടത്തരങ്ങൾ ഇന്ത്യ പോലെ ഒരു രാജ്യത്ത് വിളിച്ചു പറയാൻ ജനങ്ങൾക്ക് എങ്ങനെ കഴിയുന്നുവെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News