‘ദൈവച്ചൻ !!’, മമ്മൂട്ടിയും മോഹൻലാലും ഫഹദും ഗോഡ്ഫാദറിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ? വീഡിയോ വൈറലാകുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തില്‍ 1972ല്‍ പുറത്തിറങ്ങിയ ഈ ക്രൈം ഡ്രാമ ചിത്രമായ ‘ഗോഡ്ഫാദര്‍’. ഗോഡ്ഫാദറിനെ പിൻപറ്റി പിന്നീട് ലോകമെമ്പാടും വിവിധ ഭാഷകളിൽ ചലച്ചിത്രമൊരുങ്ങി. ലോകസിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് മർലിന്‍ ബ്രാണ്ടോ, അല്‍ പച്ചീനോ തുടങ്ങിയ പ്രതിഭകള്‍ നിറഞ്ഞാടിയ ഗോഡ്ഫാദർ.
ഗോഡ്ഫാദറിനെ എഐ സാങ്കേതിക വിദ്യയിലൂടെ മലയാള സിനിമയിലേക്ക് മൊഴിമാറ്റിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം.

Also Read: ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

അതും മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരെ താരങ്ങളാക്കി തയ്യാറാക്കിയ വീഡിയോ ‘ദൈവച്ചൻ ‘ എന്ന പേരിലാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വീഡിയോയില്‍ അല്‍ പാച്ചിനോയുടെ മൈക്കിള്‍ കോര്‍ലിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമയായ മോ ഗ്രീനാകുന്നത് മമ്മൂട്ടിയാണ്. അലക്‌സ് റൊക്കോയാണ് മോ ഗ്രീനിനെ ഗോഡ്ഫാദറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മെക്കിള്‍ കോര്‍ലിയോണിയുടെ സഹോദരനായ ഫ്രെഡോ കോര്‍ലിയോണിയായി വീഡിയോയിൽ എത്തുന്നതും ഫഹദ് ഫാസിലാണ്.

Also Read: ഹജ്ജുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here