ഇന്ത്യൻ വാഹന വിപണിയിലേക്ക് ഗോഗോറോ ഇ-സ്കൂട്ടറുകൾ എത്തുന്നു

ഇലക്ട്രിക് സ്‌കൂട്ടർ ആൻഡ് ബാറ്ററി സ്വാപ്പിംഗ് കമ്പനി ഗോഗോറോ ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ പോകുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ ഗോഗോറോ ക്രോസ്ഓവർ GX250 യുമായി ഇന്ത്യൻ ഇവി രംഗത്ത് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഗോഗോറോ ക്രോസ്ഓവർ GX250, ഇന്ത്യൻ റോഡ് സാഹചര്യങ്ങളെ തരണം ചെയ്യാനായി നിർമിച്ചിട്ടുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. കൂടുതൽ സ്റ്റെബിലിറ്റി ഉറപ്പു നൽകുന്ന ഒരു ഓൾ-ടെറൈൻ ഫ്രെയിമാണ് വാഹനത്തിൽ വരുന്നത്.

ഹോൺ ഉൾപ്പെടെയുള്ള സ്‌കൂട്ടറിന്റെ ഡിസൈൻ ഘടകങ്ങൾ എല്ലാം തന്നെ ഇന്ത്യൻ മാനദണ്ഡങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായിട്ടുള്ളതാണ്. വളരെ കോംപറ്റീറ്റീവായ വിലനിർണ്ണയം മൂലം, ക്രോസ്ഓവർ GX250 പോക്കറ്റ് കീറാതെ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഒരു എൻട്രി പോയിന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് മുന്നിൽ

ഗോഗോറോ ക്രോസ്ഓവർ GX250 -ന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഗോഗോറോയുടെ നൂതനമായ ബാറ്ററി സ്വാപ്പിംഗ് മോഡലാണ്. ഇത് പ്ലഗ്-ഇൻ ചാർജിംഗ് ഇല്ലാതാക്കുന്നു. ചാർജ് തീർന്ന ബാറ്ററികൾ സ്വാപ്പ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു സിസ്റ്റം ഉപയോഗിച്ച് കമ്പനി ചാർജിംഗ് സിസ്റ്റം തന്നെ മാറ്റിസ്ഥാപിക്കുന്നു.

ഈ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളെ ഗോസ്റ്റേഷനുകൾ എന്നാണ് നിർമ്മാതാക്കൾ വിളിക്കുന്നത്. ഈ ഗോസ്റ്റേഷനുകൾ വഴി ഇ-സ്കൂട്ടറുകൾ ഫുൾ ചാർജ് ചെയ്യാൻ സഹായിക്കുന്നു.

കമ്പനിയുടെ വിപുലീകരണവും ആക്സസിബിലിറ്റിയും: ഡൽഹി, ഗോവ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ ബിസിനസ് ടു ബിസിനസ് ക്ലയന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗോഗോറോയുടെ ക്രോസ്ഓവർ GX250 -ന്റെ റോൾഔട്ട് ആരംഭിക്കുന്നത്.അതിനുശേഷം 2024 -ന്റെ രണ്ടാം പാദം മുതൽ ഉപഭോക്താക്കൾക്ക് സ്കൂട്ടർ ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലോഞ്ചിനൊപ്പം, ഗോഗോറോ തങ്ങളുടെ ബാറ്ററി സ്വാപ്പിംഗ് ഗോ സ്റ്റേഷനുകൾ ഇന്ത്യയിലുടനീളം അവതരിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകളൂം നടത്തുന്നു.

ALSO READ: കുവൈറ്റിലേക്ക് ഇന്ത്യയുടെ ആകാശ എയർ; തുടക്കം മാർച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here