“കാര്യങ്ങൾ കൂടുതൽ കഠിനമാകും!” – ടീമിനോട് തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി

virat kohili

ഐപിഎൽ 2026 സീസണിന് മുന്നോടിയായി തന്റെ ടീമായ റോയൽ ചാലഞ്ചഴ്സ് ബെംഗളുരുവിന് മുന്നറിയിപ്പ് നൽകി വിരാട് കോഹ്‌ലി. “ഇനി കാര്യങ്ങൾ കൂടുതൽ കഠിനമാകും” എന്നാണ് അദ്ദേഹം സഹതാരങ്ങൾ താക്കീത് ചെയ്തത്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇത്തവണ ടീമിന്റെ മേൽ അധികസമ്മർദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം 2025ൽ ആദ്യമായി കിരീടം ഉയർത്തിയ റോയൽ ചാലഞ്ചഴ്സ് ബെംഗളുരു, ഈ സീസണിൽ ലക്ഷ്യം വെക്കുന്നത് കിരീടം നിലനിർത്തലാണ്. എന്നാൽ മറ്റ് ടീമുകൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. അതിനാൽ ഓരോ കളിക്കാരനും കൂടുതൽ ശ്രദ്ധയും സമർപ്പണവും കാഴ്ചവയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Also Read: ഇംഗ്ലണ്ടിന് മുമ്പ് ‘സീക്രട്ട് മിഷൻ’ – ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂണിൽ അയർലൻഡിലേക്ക്

മാർച്ച് 28 നു നടക്കുന്ന ഐപിഎൽ 2026 സീസണിലെ ഉത്ഘാടന മത്സരത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച കോഹിലി ഈ സീസണിലും ടീമിനെ മുന്നിൽ നിന്നും നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News