അച്ഛനൊപ്പം വർക്ക് ചെയ്‌തിട്ടുണ്ടെങ്കിലും നടനെന്ന നിലയിൽ ഒരു വില കിട്ടിയത് ഇക്കയുടെ സെറ്റിൽ: ഗോകുൽ സുരേഷ്

ഒരു നടനെന്ന നിലയിൽ തനിക്ക് വില ലഭിച്ചത് കിംഗ് ഓഫ് കൊത്തിയുടെ സെറ്റിൽ വെച്ചാണെന്ന് നടൻ ഗോകുൽ സുരേഷ്. മുന്‍പ് അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്നപ്പോൾ അവിടെ ഒരു പയ്യനെപ്പോലെയേ തന്നെ കണ്ടിരുന്നുള്ളൂ എന്നും, പക്ഷേ ഇവിടെ വന്നപ്പോള്‍ ഞാനൊരു ആക്ടര്‍ ആണെന്ന തോന്നലില്‍ ആണ് എല്ലാവരും പെരുമാറിയതെന്നും കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞു.

ALSO READ: വീട്ടിൽ എല്ലാവരും ഒരുങ്ങാൻ മണിക്കൂറുകൾ എടുക്കും, പക്ഷെ വെറും അഞ്ച് മിനുട്ടിൽ വാപ്പച്ചി റെഡിയാകും: ദുൽഖർ സൽമാൻ

ഗോകുൽ സുരേഷ് പറഞ്ഞത്

ഇത്രയും വലിയൊരു സെറ്റില്‍ ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല. ഒരു സ്റ്റാര്‍ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്ന രീതിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എനിക്ക് ആദ്യമായിട്ട് ഇക്കയുടെ സെറ്റില്‍ നിന്നാണ് അങ്ങനെ ഒരു സ്റ്റാര്‍ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്നത്. ഞാന്‍ ഇതു പറയുമ്പോള്‍ വെറുതെ പറയുന്നതാണെന്ന് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. എനിക്ക് ഇത്രയും നല്ലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി അടുത്തൊരു സെറ്റില്‍ പോകുമ്പോള്‍ നമ്മള്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നാണ് ആലോചിക്കുന്നത്.

ALSO READ: ‘പ്രദേശിക കോൺഗ്രസ് നേതാവ് വിഷ്ണു ടൈലർ മണിയെ പോലെ’, കൊല്ലുന്നു, കുഴിച്ചിടുന്നു, കാണാനില്ലെന്ന് പറഞ്ഞ് ആക്ഷൻ കമ്മറ്റി ഉണ്ടാക്കുന്നു

എനിക്കെന്തോ കുറച്ച് വിലയൊക്കെയുണ്ടെന്ന ഒരു തോന്നല്‍ ആണ് അവിടെ ചെന്നപ്പോള്‍ ഉണ്ടായത്. ഞാന്‍ ഇതിന് മുന്‍പ് അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്നു. അവിടെ ഞാനൊരു പയ്യനെപ്പോലെയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇവിടെ വന്നപ്പോള്‍ ഞാനൊരു ആക്ടര്‍ ആണെന്ന തോന്നലില്‍ ആണ് എല്ലാവരും പെരുമാറിയത്. ഇക്ക തന്നെ എന്റെ അടുത്ത് പറയുമായിരുന്നു, നീ നിന്റെ അച്ഛന്‍ ആരാണെന്ന് ഓര്‍മിച്ച് പെരുമാറെടാ എന്ന്. എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇതൊക്കെ മനസില്‍വെച്ച് എന്‍ജോയ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനെ അഭിമുഖമൊക്കെയുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News