ഡ്യൂറന്‍ഡ് കപ്പ്; ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഈസ്റ്റ് ബംഗാളാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഒന്നാം മിനിറ്റില്‍ തന്നെ ഗോകുലം പിന്നിലായിരുന്നു. ജോര്‍ദാന്‍ എല്‍സിയാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്.

also read: താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു; സാധ്യത പരിശോധിച്ച ശേഷം വേർപെടുത്തൽ ശസ്ത്രക്രിയ

അന്‍പത്തിയേഴാം മിനിറ്റില്‍ ബൗബ അമിനോയുടെ ഗോളിലൂടെയാണ് ഒപ്പമെത്തിയത്. ബൗബയുടെ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ സെമി ബെര്‍ത്ത് ഉറപ്പാക്കി. ഈസ്റ്റ് ബംഗാള്‍ സെമിയില്‍ ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ ഗോകുലത്തിനായിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

17ാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. ഇടവേളയ്ക്ക് മുമ്പ് ഗോകുലം 3-1ന് മുന്നിലെത്തി. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ശ്രീക്കുട്ടനാണ് ഗോകുലം കേരളയുടെ ലീഡ് വീണ്ടെടുത്തത്.ഇഞ്ചുറിടൈമില്‍ അലെക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ മൂന്നാംഗോള്‍ നേടി.

also read: യുപിയിൽ വെറുപ്പിന്റെ ക്ലാസ് മുറി; വീഡിയോ പങ്കുവെച്ച് ശശി തരൂർ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഭിജിത്ത് ഗോകുലത്തിന്റെ ലീഡുയര്‍ത്തി. അന്‍പത്തിനാലാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. പ്രബീര്‍ ദാസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. സമനിലയിലക്കായി ബ്ലാസ്റ്റേഴ്‌സ് പരിശ്രമിച്ചെങ്കിലും ഗോകുലം കേരള ജയം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News