
വടകരയിൽ വിവാഹ വീട്ടിൽ മോഷണം. വരൻ്റെ മൂന്ന് പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണം പോയത്. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റെ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്.
വിവാഹത്തിന് ഡി ജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. പ്രകാശിൻ്റെ മകളുടെ വിവാഹമായിരുന്നു. അലമാര പൂട്ടുപൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വടകര പൊലീസ് വീട്ടിൽ പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടം: എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് പൂവാട്ടുപറമ്പിന് സമീപം പെരുമൺ പുറയിൽ വീടിൻ്റെ വാതിൽതകർത്ത് വൻ മോഷണം നടന്നിരുന്നു. വീട് പൂട്ടി സ്വദേശമായ തൃശ്ശൂരേക്ക് പോയതിന് പിന്നാലെയാണ് മോഷണം നടന്നത്. വീട്ടിനുള്ളിലെ അലമാരയും മേശയും തകർത്ത് സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും
രണ്ട് ഡയമണ്ട് കമ്മലുകളും മുപ്പതിനായിരത്തോളം രൂപയുമാണ് മോഷണം പോയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

