
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചാഞ്ചാടി സ്വര്‍ണവില. കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണ വിലയില്‍ വലിയ മാറ്റങ്ങളാണ് കാണപ്പെടുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്നലെ സ്വര്‍ണ വിലയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ.
എന്നാല്‍ സ്വര്‍ണവിപണിക്ക് അല്‍പ്പം ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഇന്ന് സ്വര്‍ണവിലയില്‍ 1640 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 117400 രൂപയായി കുറഞ്ഞു. ഇന്നലെ 119040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വിലയില്‍ കുറവ് വന്നത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകുന്ന വാര്‍ത്തയാണ്. പുതിയ നിരക്ക് വന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. 14675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.
Also Read: മാങ്ങ പെറുക്കിയാൽ പിഴ 3.75 ലക്ഷം ! ഈ നിയമം അറിയാതെ സിംഗപ്പൂർ പോവല്ലേ
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ട്. വൈകാതെ സ്വര്‍ണവില ഒന്നേകാല്‍ ലക്ഷത്തിലെത്താനുള്ള സാധ്യതയും വിദൂരമല്ല. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്നതാണ് സ്വര്‍ണവില അടിക്കടി വര്‍ധിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

