ഈ അവസരം പാഴാക്കരുതേ! സ്വർണവില വീണ്ടും കുറഞ്ഞു

gold price nov 9

സ്വർണവിലയിലെ ഇടിവ് അവസാനിക്കുന്നില്ല. ഇന്ന് രാവിലെ ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്ന സ്വർണത്തിന്റെ വില ദിവസം പുരോഗമിച്ചതോടെ വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില രാവിലത്തെ നിരക്കായ 1,13,400 രൂപയിൽ നിന്നും 1,11,400 രൂപയിലേക്കു ഉച്ചയോടെ കൂപ്പുകുത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,175 രൂപയായിരുന്നത് ഉച്ച കഴിഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 13,925 രൂപയിലേക്ക് വീണു.

Also Read: ഒരു ലക്ഷം കോടി രൂപ ആവിയായി!ചെയർമാൻ രാജിവെച്ചു; ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്ക്

അമേരിക്കൻ ഫെഡറൽ റിസേർവ് തൂടർച്ചയായ് രണ്ടാം തവണ തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നത് സ്വർണ്ണവിലയെ സ്വാധീനിച്ചു, ഒപ്പം അമേരിക്കയിൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില  5000 ഡോളർ എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ nഇന്നത് നിക്ഷേപകർക്ക് കരുത്തായി. ഇതൊക്കെയാണെങ്കിലും സ്വർണ്ണവില കുത്തിക്കുവാനുള്ള സാധ്യത അവശേഷിക്കുന്നു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം തുടരുന്നതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും സ്വർണ്ണവിലയെ സ്വാധീനിച്ചേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News