
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പിന് ഇന്നലെ സഡൻ ബ്രേക്ക് വീണിരുന്നു. താഴേക്ക് പോയി തുടങ്ങിയ സ്വർണവില ഇന്നും താഴുന്ന രീതിയാണ് തുടർന്നത്. പവന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച അവസാന ദിവസങ്ങളിലും വര്‍ധനയായിരുന്നു ട്രെന്‍ഡ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. പിന്നീട് ചില ദിവസങ്ങളില്‍ ഇറക്കമുണ്ടായെങ്കിലും വൈകാതെ 64,000 കടക്കുകയായിരുന്നു.
Also Read: സ്വയം സംരംഭകരാകാൻ തയ്യാറെടുക്കുകയാണോ; ഡിജിറ്റൽ മാർക്കറ്റിങിലൂടെ വിപണി കണ്ടെത്താം
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

