രാവിലെ പവന് 240 രൂപ കൂടി, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വീണ്ടും കുത്തനെ ഉയര്‍ന്ന് പൊന്നിന്റെ നിരക്ക്

Gold Price

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. രാവിലെ ഒരു പവന് 240 രൂപ വര്‍ധിച്ച് 71,600 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഗ്രാമിന് 30 രൂപ വര്‍ധിച്ച് 8,950 രൂപയും ആയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണത്തിന് വില കൂടി.

ഉച്ചയോടെ സ്വര്‍ണത്തിന് വീണ്ടും 880 രൂപ വര്‍ധിച്ചു. ഇതോടെ 72,480 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. ഇന്ന് രണ്ടു തവണകളായി 140 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ALSO READ: മാഗ്നസ് കാൾസണെ തകർത്ത് ഇന്ത്യയുടെ ഗുകേഷ്; നിരാശ മേശയിലിടിച്ച് തീർത്ത് മുൻ ലോകചാമ്പ്യൻ

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News