സ്വര്‍ണ്ണവില പൊള്ളുന്നു, പവന് വില 44,240 രൂപ, പക്ഷെ വാങ്ങുമ്പോള്‍ നല്‍കേണ്ടത് 48,000 രൂപ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടയില്‍ പവന്റെ വില 1,200 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച 43,040 രൂപയായിരുന്ന പവന്റെ വില ഇതോടെ 44,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ശനിയാഴ്ച 5530 രൂപയുമായി. 150 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്.

വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം കണക്കാക്കിയാല്‍ പോലും നാലായിരം രൂപ അധികമായി നല്‍കേണ്ടി വരും. ജിഎസ്ടി കൂടി പരിഗണിക്കുമ്പോള്‍ സ്വര്‍ണ്ണ വില നിലവിലെ സാഹചര്യത്തില്‍ പവന് അരലക്ഷത്തിനടുത്തെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here