
സ്വർണം വാങ്ങാൻ കരുതിയിരുന്നവരെ നിരാശയിലാഴ്ത്തി സ്വർണ വില വർധനവ് തുടരുകയാണ്. 70,000 രൂപയിലേക്ക് അടുക്കുകയാണ് സ്വർണവില. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വർധിച്ചത് 4000ലധികം രൂപയാണ്.
ഇന്ന് പവന് 1480 രൂപ കൂടി 69,960 രൂപയായി വില ഉയര്‍ന്നു. ഗ്രാമിന് 185 രൂപയുടെ വർധനവ് ആണുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8745 രൂപയാണ്.
ജനുവരി 22നാണ് സ്വര്‍ണവില 60,000 കടന്നത് ഇപ്പോള്‍ ഇതാ സ്വര്‍ണത്തിന്റെ വില 70,000ത്തോട് അടുത്തിരിക്കുകയാണ്.
സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here