താഴേക്ക് പോയി കൊതിപ്പിച്ചു; പിന്നാലെ ഒറ്റയടിക്ക് മുകളിലേക്ക് കുതിച്ച് സ്വർണവില, പായുന്നത് കൈയ്യെത്താ ദൂരത്തേക്കോ?

gold-rate-kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒറ്റയടിക്ക് വലിയ തുകയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 440 രൂപ വര്‍ധിച്ച് 64,520 രൂപയിലെത്തി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില ഇന്ന് കുതിച്ചുയരുകയായിരുന്നു. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

Also Read: സ്വർണവില കൂപ്പുകുത്തുന്നു എന്നാൽ കേരളത്തിൽ സ്വർണം വാങ്ങാൻ പോയാൽ പലവില: അറിയാം കാരണവും വ്യത്യസ്ത വിലകളും

എന്നാൽ മാർച്ച് മാസം തുടക്കത്തിൽ താഴേക്ക് കൂപ്പുകുത്തിയ സ്വർണവില ഉപയോക്താക്കളിൽ പ്രതീക്ഷ സ‍ൃഷ്ടിച്ചിരുന്നു. എന്നാല്‌ ഇന്നലെ മുതൽ സ്വർണവില വീണ്ടും കൂടുകയാണ് ചെയ്യുന്നത്.

സ്വർണവില നിർണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.

യുഎസിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനമായി ഉയർന്നതിനാൽ‍ യുഎസ് ഫെഡറൽ റിസർവ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്നതിനാലാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുവാനുള്ള കാരണം. അതോടൊപ്പം തന്നെ പ്രസിഡന്റ് ട്രംപിന്റെ താരിഫ് പോരും ഡോളർ മുന്നേറുന്നതും സ്വർ‌ണവില താഴാൻ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News