തിളക്കം മങ്ങി പൊന്ന്; പിന്നോട്ട് കുതിച്ച് സ്വര്‍ണവില, കുത്തനെ കുറഞ്ഞ് നിരക്ക്

Today Gold Prize

സ്വര്‍ണപ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിയ സാഹചര്യത്തിലാണ് ഇന്ന് സ്വര്‍ണവില താഴേക്ക് പോയത്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്നിരുന്നു. ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.

എന്നാല്‍ അടുത്തടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുത്തനെ ഉയരുകയായിരുന്നു. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡും സൃഷ്ടമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.

Also Read :ഈ വരവ് വെറുതെയാകില്ല! നിരത്തുകളിൽ ചീറിപ്പായാൻ പുതിയ ഡിസയർ ഉടനെത്തും

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും.

മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News