കോളടിച്ചു ഗയ്‌സ് ! വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞ് നിരക്ക്

Gold Price

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില എത്രയായി എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ഒരു കൗതുകമുണ്ടോ ? എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുമാണ് കുറഞ്ഞത്. 71,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8930 രൂപ നല്‍കണം.

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് നല്‍കേണ്ടിവരും.

Also Read : ചുരുളിയില്‍ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന് ജോജു ജോര്‍ജ്; 3 ദിവസത്തെ ഷൂട്ടിനായി കൊടുത്തത് 6 ലക്ഷത്തോളം രൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കി സംവിധായകന്‍

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News