ഇപ്പോൾ വാങ്ങണോ, അതോ കുറച്ചു കൂടി കാത്തിരിക്കണോ! അറിയാം ഇന്നത്തെ സ്വർണവില

gold rate TODAY march 29

ഏറെ നാളുകളായി തുടരുന്ന ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ മാറ്റമില്ലാതെ തുടർന്ന് കേരളത്തിലെ സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലത്തെ പോലെ തന്നെ 1,10,680 രൂപയായി ഇന്നും തുടർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. വെള്ളിയാഴ്ചയിലെ പോലെ തന്നെ ഇന്നും അത്  13,835 രൂപയായി തുടരുന്നു.

എന്നാൽ ഇനിയുള്ള ദിവസന്ങ്ങളിലെ സ്വർണവിലയിൽ ചാഞ്ജാട്ടങ്ങളെ പറ്റി ആശങ്കകൾ തുടരുകയാണ്. സമാധാന പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാവുകയാണ്. സാഹചര്യം അനുസരിച്ചു അനുരഞ്ജനത്തിനുള്ള ക്ഷണവും മറ്റു സമയങ്ങളിൽ യുദ്ധ ഭീക്ഷണിയും മുഴക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ശൈലി സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.

Also read: അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കണം; ഹരിയാന സീറ്റ് കോഴ, വയനാട് ഫണ്ട് പിരിവ് വിഷയങ്ങളിൽ രാഹുൽ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാംഗം

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ ലോകമെങ്ങും ഊർജപ്രതിസന്ധി വർധിക്കുന്നതും ആഗോളസാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത കൂടുന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News