ചാഞ്ചാട്ടം തുടർന്ന് സ്വർണം; ഇടിഞ്ഞിടത്ത് നിന്നും നേരിയ മുന്നേറ്റം

todya's-gold-price-june-16th-gold-and-silver-price

ഇന്നലെ കുത്തനെ താഴേക്ക് പോയ സ്വർണത്തിന് നേരിയ കയറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് നല്‍കേണ്ടിവരും.

ALSO READ; സ്വർണത്തിന്റെ ട്രെന്റ് വെള്ളി കൊണ്ടുപോകുന്നുവോ?: വിലയിലും ആവശ്യകതയിലും കുതിപ്പ്: നിക്ഷേപകർക്കും കണ്ണ്

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവിലയില്‍ വ്യതിയാനം ഉണ്ടാകാന്‍ കാരണമായിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News