ഹാവൂ!! ആശ്വാസം; പവൻ വില 70,000-ൽ നിന്ന് കരകയറി, സ്വര്‍ണവില ഇന്നും കുറഞ്ഞു

gold-price-today-kerala

സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇന്നും സന്തോഷിക്കാം. ഇതോടെ പവൻ വില 70,000 കടന്ന് കുതിച്ചോടിയ സ്വർണം, തുടർച്ചയായ മൂന്നാം ദിനവും കുറഞ്ഞു. ഇതോടെ 70,000 എന്ന റെക്കോർഡ് വിലയിൽ നിന്ന് സ്വർണം പിൻവാങ്ങി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലെത്തി. പവന് 280 രൂപ താഴ്ന്ന് 69,760 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കുറഞ്ഞ് 7,135 രൂപയിലെത്തി.

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 65,800 രൂപയായിരുന്നു. ഏറ്റവും കൂടിയത് 70,160 രൂപയും. അതായത്, 4400 രൂപയോളം വര്‍ധിച്ചിരുന്നു. ആഗോള വിപണിയില്‍ ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായിട്ടാണ് ഇന്ന് വില കുറഞ്ഞത്.

ALSO READ: വിഷുദിനത്തിൽ 75 ലക്ഷം നിങ്ങൾക്കോ? വിന്‍ വിന്‍ W-817 ലോട്ടറി ഫലം പുറത്ത്

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here