
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. സ്വർണവില വീണ്ടും കൂടി. 1,13,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇതോടുകൂടി ഒരു ഗ്രാമിന് 14,240 രൂപയായി. കഴിഞ്ഞ ദിവസം സ്വർണത്തിന് വില കൂടിയിരുന്നു. 1,12,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 14,110 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില.
ഇന്ന് ഒരു പവന് കഴിഞ്ഞ ദിവസത്തെക്കാള്‍ 1040 രൂപയുടെ വർധനവാണ് ഉണ്ടായത്. 130 രൂപയാണ് ഒരു ഗ്രാമിന് കൂടിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച ഇസ്ലാമാബാദിൽ വെച്ച് നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ എണ്ണ വിതരണത്തെയും ആഗോള വ്യാപാരത്തെയും കുറിച്ചുള്ള ആശങ്ക വിപണികളെ അസ്ഥിരപ്പെടുത്തിയിരുന്നു. സമവായത്തിലെത്തിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

