സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; വില 46,000ലേക്ക്

Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also Read: ബില്‍ക്കിസ് ബാനുവിന്റെ പോരാട്ടത്തിന് മുന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുട്ടു മടക്കുന്നു, മോദിയുടെ തൃശൂർ സന്ദർശനം വെറും പ്രഹസനം മാത്രം

ചൊവ്വാഴ്ച സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 200 രൂപയും വ്യാഴാഴ്ച 320 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80 രൂപ കൂടി കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News