സ്വർണ വില കുറയുന്നു; ആശ്വാസത്തോടെ സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 43,600 രൂപയായി മാറി. ഒരു ഗ്രാമിന് 5,450 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,880 രൂപയായിരുന്നു വില. അതേസമയം ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ സ്വ‍ർണ വിലയിൽ കാര്യമായ വ്യത്യാസമില്ല. ഡൽഹിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 54,990 രൂപയാണ് വില. 24 കാരറ്റ് സ്വ‍ർണത്തിന് 59,990 രൂപയും. ഡൽഹിയിൽ വെള്ളി വില കിലോഗ്രാമിന് 74,500 രൂപയാണ്. . പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് പരമാവധി 60,000 രൂപ വരെയാണ് വിവിധ നഗരങ്ങളിലെ ഏകദേശ വില.

also read :പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സ്വർണത്തിന് ഡിമാൻഡ് കൂടുമ്പോളും വില കൂടാറുണ്ട്.ദുർബലമായ സാമ്പത്തിക ഡാറ്റയെത്തുടർന്ന് ഡോളർ സൂചികയും ട്രഷറി വരുമാനവും ഇടിഞ്ഞതിനാൽ ആണ് സ്വർണം കഴിഞ്ഞ ആഴ്ചകളിൽ തിളങ്ങിയത് . പിന്നീട് വില ഇടിയുകയായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന നടപടി സ്വർണ വിലയെ താൽക്കാലികമായി ബാധിക്കുമെങ്കിലും സ്വർണ വില വീണ്ടും ഉയരാനുള്ള സാഹചര്യങ്ങളുമുണ്ട് . ഉയരുന്ന പണപ്പെരുപ്പം മൂലം ഫെ‍ഡറൽ റിസർവ് കൂടുതൽ നിരക്ക് വർധന വരുത്തിയേക്കും എന്നാണ് സൂചന. ഇതും സ്വർണ വിലയെ ബാധിക്കും.

also read :ഡാനിയേൽ ചുഴലിക്കാറ്റ് ; മരണം അയ്യായിരം കടന്നു

യുഎസ് ഫെഡിൻെറ അടുത്ത ധനനയ യോഗം വരെ സ്വർണ വില 1,905- 1,935 ഡോളറിനിടയിൽ വ്യാപാരം ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വില ഇടിഞ്ഞത്. ഡോളറിൻെറ മൂല്യം, ആഗോള സാമ്പത്തിക വികാസങ്ങൾ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ആഗോള സാമ്പത്തിക രംഗത്തെ വിവിധ ഘടകങ്ങൾ സ്വർണ്ണ വിലയിൽ സ്വാധീനം ചെലുത്തും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, നിക്ഷേപകർ പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കാറുണ്ട്. ഇതും വില ഉയരാൻ കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here