സംസ്ഥാനത്ത് സ്വര്‍ണ വില താഴ്ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് താഴ്ന്നു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also Read: ഹാക്ക് ചെയ്യപ്പെടാതെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം; വീഡിയോയുമായി കേരളപൊലീസ്

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 1120 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

Also Read: ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ന്യൂസ് ക്ലിക്ക്‌ സുപ്രീംകോടതിയിൽ

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News