കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു

todays gold rate

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയർന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463 രൂപയുമാണ്.വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 43,200 രൂപയിലാണ് ഇന്നും സ്വര്‍ണവ്യാപാരം നടക്കുന്നത്. യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഡാറ്റയാണ് പൊടുന്നനെയുള്ള ഈ മാറ്റത്തിന് കാരണം.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷവും സ്വര്‍ണവില ഉയര്‍ത്തുകയാണ്. ഒക്ടോബര്‍ 6 മുതല്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ അഞ്ച് തവണയായി 1,000 രൂപ വര്‍ധിച്ചു. ഈ മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. കേരള വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ മാറ്റമുണ്ട്.

also read : ‘രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ’: മന്ത്രി സജി ചെറിയാൻ

എട്ട് ദിവസം കൊണ്ട് സ്വര്‍ണ വില 1,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. പവന് 280 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച സ്വര്‍ണ വില 43,200 രൂപയിലേക്ക് എത്തിയത്. ഒക്ടോബര്‍ മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തുടങ്ങിയ വര്‍ധനവ് 43,000 രൂപ കഴിഞ്ഞ് എത്തി നില്‍ക്കുന്നത്. ശനിയാഴ്ച 42,520 രൂപയിലാണ് സ്വര്‍ണവ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. 42,680 രൂപയില്‍ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ചത്. ഒക്ടോബര്‍ 5 ന് 41,920 രൂപയാണ് കേരളത്തിലെ സ്വര്‍ണ വില.

also read : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെ ഡോളറും ബോണ്ടും നേട്ടമുണ്ടാക്കുന്നുണ്ട്. പണപ്പെരുപ്പം വര്‍ധിച്ചത് പലിശനിരക്ക് വര്‍ധനവിന്റെ സാധ്യതയാണ് കാണിക്കുന്നത്.ഈ ആഴ്ച സ്വര്‍ണം 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ആഗോള വിപണിയിലെ സ്വര്‍ണ വില,സ്‌പോട്ട്‌ഗോള്‍ഡ് 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,872.20 ഡോളറാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ കാരണം സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ദ്ധിച്ചതായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News