അഞ്ച് ദിവസമായി സ്വർണ വില ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ഗ്രാമിന് 5,410 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. 1889 ഡോളറിൽ ആണ് വില.

also read :അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തക്കസമയത്ത് പൊലീസ് രക്ഷകരായി എത്തി

ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് ഇതാണ്. പിന്നീട് വില ഇടിഞ്ഞു.ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് പല നഗരങ്ങളിലും ഇന്ന് ഏകദേശ വില 59,000 രൂപയിലാണ്. 22 കാരറ്റ് സ്വർണ്ണത്തിന് 54,100 രൂപയാണ് വില.

ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4493 രൂപയാണ്. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,150 രൂപയും 24 കാരറ്റ് 10 ഗ്രാമിന് 59,070 രൂപയുമാണ് വില. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ 10 ഗ്രാമിന് 54,500 രൂപയാണ് വില. അതേസമയം 24 കാരറ്റ് 10 ഗ്രാമിന് 59,450 രൂപയാണ് വില. നോയിഡയിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,250 രൂപയാണ് വില. 24 കാരറ്റ്10 ഗ്രാമിന് 59,170 രൂപയും.

also read :‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here