
ഇന്നലെ ഉച്ചയോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് മുന്നേറ്റം. ഇന്നലെ 1,09,240 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ ഇന്ന് 1440 രൂപ കൂടി 1,10,680 രൂപയിലെത്തി. അതിനോടൊപ്പം തന്നെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,655 രൂപയിൽ നിന്നും 13,835 രൂപയായി വർധിച്ചു.
Also Read: പൊന്നിടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ, ഞെട്ടിക്കുന്ന വില അറിയാം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഏതാനും നാളുകളായി ഒരു ദിവസം തന്നെ ഒന്നിലധികം തവണ സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടാകുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയുമാണ് സ്വര്ണവിലയെ ബാധിക്കുന്നത്. ഇറാനെതിരായുള്ള സംഘർഷം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോളവിപണിയിൽ സാമ്പത്തിക തകർച്ചയെയും പണപ്പെരുപ്പത്തെയും പറ്റിയുള്ള ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് സ്വർണവിലയിൽ ഈ ചാഞ്ചാട്ടം. എണ്ണ വില അനുദിനം വർധിക്കുന്നതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

