സ്വർണവില പറക്കുന്നു; തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി . തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഇന്ന് പവന് 80രൂപ വർധിച്ചതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 45,280 രൂപയാണ് . ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.ഒരു ഗ്രാം സ്വര്‍ണത്തിന് 5,660 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന പുരോഗമിക്കുന്നത്.

also read : കോഴിക്കോട് ഫർണീച്ചർ കടയിൽ തീപിടിത്തം

ഇന്നലെയും സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു ഇന്നലത്തെ വില. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്.18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയാണ്.

also read: മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്

അതേസമയം, ആ​ഗോള വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല.സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,985.09 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് ഉയർന്നത് കാരണം കഴിഞ്ഞ ആഴ്ച സ്വർണ വില ഔൺസിന് 2,000 ഡോളറിന് മുകളിൽ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News