സ്വര്‍ണം പവന് 44,000 രൂപ; മൂന്ന് ദിവസത്തിന് ശേഷം ഉയര്‍ന്ന വിലയില്‍

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 20 രൂപയാണ് പവന് വില കുറഞ്ഞത്. ഈ മാസം ആദ്യം തുടര്‍ച്ചയായ വര്‍ദ്ധനവോടെ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ച സ്വര്‍ണവില അടുത്ത ദിവസങ്ങളില്‍ കുറയുകയായിരുന്നു. ഇന്ന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4543 രൂപയാണ്.

also read :മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1924 ഡോളറില്‍ ആണ് വില. ഇന്നലെ പവന് 43,920 രൂപയായിരുന്നു വില. അതേസമയം മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വ്യാഴാഴ്ച സ്വര്‍ണ വില 10 ഗ്രാമിന് 59,043 രൂപയില്‍ ആയിരുന്നു.  ഇന്നലെ സ്പോട്ട് ഗോള്‍ഡ് 0.40 ശതമാനം ഇടിഞ്ഞ് 1918.17 ഡോളറിലെത്തി.

also read :മെക്സിക്കോയിൽ 
ഗർഭഛിദ്രം 
ക്രിമിനൽകുറ്റമല്ല

യുഎസ് പലിശനിരക്ക് കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ആഴ്ച സ്വര്‍ണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡ്, വിവിധ രാജ്യങ്ങളിലെ കറന്‍സി മൂല്യം,സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ എന്നിവ സ്വര്‍ണ വിലയെ ബാധിക്കും. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്. ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികള്‍ എന്നിവയെല്ലാം വിവിധ ഇടങ്ങളില്‍ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News