ഇപ്പോൾ വാങ്ങണോ കാത്തിരിക്കണോ? സ്വർണവിലയിൽ വീണ്ടും വലിയ മാറ്റം!

kerala gold price today

വീണ്ടും താഴ്ന്നു കേരളത്തിലെ സ്വർണവില. ഇന്നലെ രാത്രി പവന് 1,05,080 രൂപയായിരുന്നു സ്വർണവില 2160 രൂപ കുറഞ്ഞ്  1,02,920 രൂപയായി ഇടിഞ്ഞു. ഒരു ഗ്രാം സ്വർണർത്തിന്റെ വിലയാകട്ടെ 13,135 രൂപയിൽ നിന്നും 12,865 രൂപയായി ഇടിഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് ജനുവരിക്ക് ശേഷം ആദ്യമായ് ഒരു ലക്ഷത്തിനു താഴെ വീണ ഒരു പവൻ സ്വർണത്തിന്റെ വില പിന്നീട് രാത്രിയോടെ വീണ്ടും ഉയർന്നെങ്കിലും ഇപ്പോൾ വീണ്ടും ഒരു ലക്ഷത്തിനു താഴേക്ക് വീഴുമെന്ന സൂചനയാണ് നൽകുന്നത്.

Also Read: ഭാ​ഗ്യതാര ലോട്ടറി ഫലം പുറത്ത്; ഇന്നത്തെ ഭാ​ഗ്യതാരം ആരാണെന്നറിയണ്ടേ?

പശ്ചിമേഷ്യയിലെ സംഘർഷം താൽക്കാലികമായെങ്കിലും നിൽക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ മണിക്കൂറികളിലെ അക്രമണങ്ങളോടെ അസ്തമിച്ചതാണ് ആഗോള തലത്തിൽ തന്നെ സ്വര്ണവിലയെ സ്വാധീനിച്ചത്. സംഘർഷങ്ങൾക്കിടയിലും ഡോളർ ശക്തമാകുന്നതും , അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്തുന്നതും പല നിക്ഷേപകരെയും വൻ തോതിൽ സ്വർണ്ണം വിറ്റഴിച്ചു ഡോളറിലേക്ക് ആകർഷിക്കുന്നത് സ്വര്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയരുന്നത് മൂലമുള്ള ആശങ്കകളും ഡോളറിലേക്ക് നിക്ഷേപകരെ എത്തിക്കുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിൽ ഒരു ലക്ഷത്തിനു സമീപമായി പവൻ സ്വർണത്തിന് വില കാണപ്പെടുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News